അനൂപ് മേനോനെയും ദിൽഷ പ്രസന്നനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുങ്ങുന്ന ‘ഓ സിൻഡ്രല്ല’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയാർഥിച്ച് പിന്നീട് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ഫോർ വിജയിയായി ശ്രദ്ധിക്കപ്പെട്ട ദിൽഷ പ്രസന്നൻ ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണ് ‘ഓ സിൻഡ്രല്ല’.
ഇവരെ കൂടാതെ അജുവർഗീസ്, ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോൻ സ്റ്റോറീസ് ബാനറിൽ അനൂപ് മേനോൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. റൊണോൾസ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ പ്രോജക്ട് മാനേജർ
പ്രതികരിക്കാൻ ഇവിടെ എഴുതുക