ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് ഷാരൂഖ് ഖാൻ. എന്നാല്‍ ഷാരൂഖിനെ വിമർശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ പാക് നടി മെഹ്നൂർ ബലോച്ച്. ഹാദ് കർദി എന്ന പാകിസ്ഥാൻ ടോക്ക് ഷോയിൽ സംസാരിക്കവെയാണ് പാക് നടി മെഹ്നൂർ ബലോച്ച് ഷാരൂഖ് സുന്ദരനല്ലെന്നും അഭിനയം അറിയാത്ത ആളാണെന്നും പറഞ്ഞത്.
ഷാരൂഖ് നല്ല വ്യക്തിത്വമുള്ളയാളാണ് എന്നാൽ “സൗന്ദര്യ മാനദണ്ഡങ്ങൾ” അനുസരിച്ച് സുന്ദരനല്ലെന്നാണ് മെഹ്നൂർ പറഞ്ഞത്. ഷാരൂഖ് ഖാന് വളരെ നല്ല വ്യക്തിത്വമാണ്, എന്നാൽ നിങ്ങൾക്ക് അദ്ദേഹത്തെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചും സുന്ദരനായി കണക്കിലെടുക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം വളരെ ശക്തമാണ്. അത് ഉണ്ടാക്കുന്ന പ്രഭാവലയമാണ് അദ്ദേഹത്തിന് സൗന്ദര്യം തോന്നുന്നത് എന്നാണ് താരം പറഞ്ഞത്.
സ്വയം എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് ഷാരൂഖിന് നന്നായി അറിയാം. ഷാരൂഖിന്റെ ആരാധകരും മറ്റും എന്നോട് വിയോജിച്ചേക്കാം, എനിക്ക് പ്രശ്നമില്ല. അയാൾക്ക് നല്ല വ്യക്തിത്വമുണ്ട്, അവൻ സ്വയം നന്നായി മാർക്കറ്റ് ചെയ്യുന്നു. അയാളെക്കാള്‍ എത്രയോ മികച്ച അഭിനേതാക്കൾ ഉണ്ട്, അവർ ഈ കാര്യത്തില്‍ വിജയിക്കാനാകുന്നില്ലെന്നും മെഹ്നൂർ ബലോച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക