വിനീത് ശ്രീനിവാസനും എം മോഹനനും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഒരു ജാതി ഒരു ജാതകം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇന്ന് ചിത്രീകരണം ആരംഭിച്ച സിനിമയിൽ നിഖില വിമലാണ് നായിക.
വർണ്ണ ചിത്രയുടെ ബാനറിൽ മാഹാ സുബൈറാണ് ഒരു ജാതി ഒരു ജാതകം നിർമിക്കുന്നത്. രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നുണ്ട്.
ബാബു ആന്റണി, പിപി കുഞ്ഞികൃഷ്ണൻ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്, കയദു ലോഹർ, രഞ്ജി കൺകോൾ, അമൽ താഹ, ഇന്ദു തമ്പി, രെജിത മധു, ചിപ്പി ദേവസി, വർഷ രമേഷ്, അരവിന്ദ് രഘു, ശരത് സഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണ ബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിങ് – രഞ്ജൻ ഏബ്രഹാം. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ. മേക്കപ്പ് – ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സുരേഷ് ഇരിങ്ങൽ. നിർമ്മാണ നിർവഹണം – ഷെമീജ് കൊയിലാണ്ടി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ. പിആർഒ – വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക