സൂപ്പർ ഹിറ്റ് സിനിമയായ സിഐഡി മൂസയുടെ രണ്ടാം ഭാഗം 2024 ൽ ഉണ്ടാകുമെന്ന് നടൻ ദിലീപ്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2024 ആരംഭിക്കുമെന്നും വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടു പോകുന്നുണ്ടെന്നും ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദകൃഷ്ണ സിബി കെ തോമസ് എന്നിവരുമായും പലവട്ടം സിനിമയെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട് എന്നും ദിലീപ് പറഞ്ഞു. വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട സംസാരിക്കുമ്പോഴാണ് ദിലീപ് മുസയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
സിനിമയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ദിലീപ് പറഞ്ഞത് ഇങ്ങനെ;
“കുറേ സംഭവങ്ങൾ ഞങ്ങളുടെ കൈയിൽ ഉണ്ട്. കുറച്ചു കാര്യങ്ങൾ കൂടി കിട്ടാൻ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാൾ മികച്ചു നിൽക്കണം രണ്ടാം ഭാഗവും മൂന്നാം ഭാഗവും. സിഐഡി മൂസ എന്ന സിനിമയിൽ കണ്ടത് മൂസയെയും അർജുൻ എന്ന നായയെയും ആണ്. അതുതന്നെയാകും രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക. നിങ്ങൾ കണ്ടതിനേക്കാൾ കൂടുതൽ വലിയ മികവോടെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. സിഐഡി മൂസയും വാളയാർ പരമശിവവും ആണ് രണ്ടാം ഭാഗം എന്ന നിലയിൽ ചെയ്യാൻ ആഗ്രഹിച്ച സിനിമകൾ അത് കഴിഞ്ഞ് വീണ്ടും ഒരു ചർച്ച വന്നു. അതാണ് 2 കൺട്രീസ്. 3 കൺട്രീസ് എന്ന പേരിൽ അതും പ്ലാൻ ചെയ്യുന്നുണ്ട്. നിർമ്മാതാവിനോടും ഇക്കാര്യം സംസാരിച്ചു. പെട്ടെന്ന് ചെയ്യണമെന്നാണ് ആഗ്രഹം”
പ്രതികരിക്കാൻ ഇവിടെ എഴുതുക