മുട്ടറ്റം വരുന്ന മുടി എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി എന്തുവേണമെങ്കിലും ഉപയോഗിക്കാനും ചില തയ്യാറാകാറുണ്ട്. എന്നാൽ വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു എണ്ണ ഉപയോഗിച്ച് മുടികൊഴിച്ചിൽ തടഞ്ഞ് മുടി നല്ലതുപോലെ വളർത്താൻ സാധിക്കും. ഇതിനായി ആദ്യം വേണ്ടത് കുറച്ച് കടുകെണ്ണയാണ്.
അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് ഈ എണ്ണ നല്ലതുപോലെ ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് ഉലുവ ചേർത്തു കൊടുക്കാം. കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കണം. ഇത് 10 മിനിറ്റ് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. നല്ലതുപോലെ തണുത്ത ശേഷം കാറ്റ് കയറാത്ത ഒരു ജാറിൽ അടച്ച് സൂക്ഷിക്കാം ആവശ്യത്തിന് അനുസരിച്ച് തേച്ച് കുളിക്കാം.
മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിനും ചർമ്മത്തെ പോഷിപ്പിക്കാനും കടുകെണ്ണ ഏറെ നല്ലതാണ്. അതുപോലെതന്നെ ഉലുവ താരനും മുടികൊഴിച്ചിലും വളരെ വേഗത്തിൽ മാറ്റുന്നതിനുംസഹായിക്കും. മുടി വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ഇത് മുടിക്ക് കറുപ്പ് നൽകാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക