വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ ബുധനാഴ്ച പ്രഖ്യാപിക്കും. ‘VJS50’ എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്.
നിതിലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും. കന്നഡ ഇൻഡസ്ട്രിയിലെ മുൻനിര സംഗീത സം വിധായകരിൽ ഒരാളായ ബി. അജനീഷ് ലോക്നാഥ് സംഗീതം ഒരുക്കുന്ന ചിത്രമാണിത്.
ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അയ്യർക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ശെൽവകുമാറാണ് പ്രൊജക്റ്റ് ഡിസൈനർ.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജി. ജയറാമും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സീതാകത്തി, അന്നബെല്ലെ സേതുപതി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയുമായുള്ള പ്രൊഡക്ഷൻ ടീമിന്റെ മൂന്നാമത്തെ പ്രൊജക്ടാണിത്. പി.ആർ.ഒ -പ്രതീഷ് ശേഖർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക