വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ഖുഷി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. സിഡ് ശ്രീറാമും ചിന്മയിയും ചേര്‍ന്ന് ആലപിച്ച ഈ പ്രണയഗാനം ഗാനം രചിച്ചിരിക്കുന്നത് ശിവ നിര്‍വാണയും സംഗീതം നല്‍കിയത് മലയാളത്തിന്റെ സ്വന്തം ഹിഷാം അബ്ദുള്‍ വഹാബുമാണ്.
ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘ഖുഷി’ സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.
ജയറാം, സച്ചിന് ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.
ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ‘ആരാധ്യ’യുടെ തമിഴ്, തെലുങ്ക് വേര്‍ഷനുകള്‍ സിഡ് ശ്രീറാമും ചിന്മയിയും ചേര്‍ന്നു പാടിയപ്പോള്‍ ഹിന്ദി വേര്‍ഷന്‍ ജുബിന്‍ നൗട്ടിയാലും പലക് മുച്ചാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ് ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക