രവിചന്ദർ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണി എന്ന പുതിയ ചിത്രത്തിൽ നായകനായും ഗായകനായും നടൻ വിശാൽ. വർഷങ്ങൾക്ക് ശേഷമാണ് വിശാൽ ഒരു സിനിമയിൽ ഗായകനായെത്തുന്നത്. അധിരുദ്ധയുടെ തെലുങ്ക് പതിപ്പായ അധരാധ എന്ന ഗാനമാണ് വിശാൽ ആലപിക്കുന്നത്. തമിഴ് ഗാനം പാടിയിരിക്കുന്നത് ടി രാജേന്ദ്രനാണ്.
സുന്ദർ സി സംവിധാനം ചെയ്ത മധഗജരാജ എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് വിശാൽ ഗായകനായെത്തിയത്. എന്നാൽ ചിത്രം ഇതുവരെയും റീലിസ് ചെയ്തിട്ടില്ല. രണ്ട് ഭാഷകളിലെയും ആദ്യ സിംഗിൾ ജൂലൈ 15 ന് പുറത്തിറങ്ങും. നടൻ തെലുങ്കിൽ പാടുന്ന പ്രോമോ പുറത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക