കർക്കിടക വാവുബലിയോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും തിരുനാവായയിലേക്ക് യാത്രാസൗകര്യം ഒരുക്കി കെഎസ്ആർടിസി. കർക്കിടക വാവുബലിയായ നാളെ പുലർച്ചെ രണ്ടിന് തിരുനാവായയിൽ എത്തിച്ചേരുന്ന രീതിയിൽ മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്ന് ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി പത്തോളം സർവീസുകൾ ആണ് കെഎസ്ആർടിസി വാവു ബലിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. തിരൂർ, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരുനാവായയിലേക്കും തിരിച്ചും 20 മിനിറ്റുകളുടെ ഇടവേളകളിൽ ബസ്സുകൾ ഉണ്ടായിരിക്കും. യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് ഡിപ്പോകളുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പറുകൾ: മലപ്പുറം- 04832734950, പെരിന്തൽമണ്ണ-04933227342, പൊന്നാനി-04942666396
പ്രതികരിക്കാൻ ഇവിടെ എഴുതുക