ക്ഷീണം, വിരസത അല്ലെങ്കിൽ ഉറക്കം വരുമ്പോൾ കോട്ടുവായ ഇടുന്നത് സാധാരണ പ്രക്രിയയായാണ്. അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കാൻ കോട്ടുവായ ഒനമ്മെ സഹായിക്കും. കൂടാതെ കോട്ടുവായ ഇടുന്നത് നിങ്ങളുടെ ചെവിയിലെ സമ്മർദ്ദം കുറയ്ക്കാക്കുകയും ചെയ്യും. അതേസമയം അമിതമായാൽ കോട്ടുവായയും ആപത്താണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
15 മിനിറ്റിനുള്ളിൽ നിങ്ങൾ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ ഇടുന്നുണ്ടെങ്കിൽ, ലളിതമായ ഈ ശാരീരിക പ്രതികരണം ചില ആരോഗ്യ പ്രശ്നങ്ങളെയാകും സൂചിപ്പിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് എപ്നിയ പോലുള്ള ഒരു സ്ലീപ് ഡിസോര്‍ഡറിന്റെ ലക്ഷണമാകാം അമിതമായ കോട്ടുവായ. കോട്ടുവായിടുന്നത് ശരീരത്തിലെ മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക