മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച നേതാവിനെയാണ് ഉമ്മൻചാണ്ടിയുടെ നിര്യാണ ത്തിലൂടെ നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമേ മോദി ട്വിറ്ററിൽ കുറിച്ചു.
ഉമ്മൻചാണ്ടിക്കൊപ്പം ഉള്ള ചിത്രം പങ്കിട്ടുകൊണ്ട് മോദി ട്വിറ്ററിൽ പങ്കുവെച്ച കുറുപ്പ് ഇങ്ങനെ;
“പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്ത എളിമയും അർപ്പണബോധമുള്ള നേതാവിനെയാണ് ശ്രീ ഉമ്മൻ ചാണ്ടി ജിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള അദ്ദേഹവുമായുള്ള എന്റെ വിവിധ ആശയവിനിമയങ്ങൾ ഞാൻ പ്രത്യേകം ഓർക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”
പ്രതികരിക്കാൻ ഇവിടെ എഴുതുക