വരുണ്‍ ധവാൻ നായകനായി ജാൻവി കപൂർ നായികയായും എത്തുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ദിലോണ്‍ കി ഡോറിയാൻ’ ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാൻ ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാൻവി കപൂറാണ് ഗാനത്തിന്റെ വീഡിയോയില്‍ ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക