എല്ലാവരെയും അലട്ടുന്ന വലിയ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന സവാള ഉപയോഗിച്ച് മുടികൊഴിച്ചിൽ അകറ്റാൻ സാധിക്കും. സവാളയിൽ ധാരാളമായി അടങ്ങിയ സൾഫർ തലയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. ശിരോ ചർമ്മത്തിലുള്ള താരൻ പോലുള്ളവയെ തടഞ്ഞ് മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനും മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും സവാള ജ്യൂസ് നല്ലതാണ്.
മുടി വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ സവാള ജ്യൂസിൽ അടങ്ങിയിട്ടുള്ള സൾഫറിന് കഴിയും. സവാള ജ്യൂസ് ദിവസവും മുടിയിൽ ഉപയോഗിക്കുന്നത് ആരോഗ്യകരമായ മുടി വളർച്ച പ്രദാനം ചെയ്യും. സവാള ജ്യൂസിൽ അല്പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്തതിനുശേഷം തലയോട്ടിയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റി മുടി കൂടുതൽ കരുത്തുള്ളതാക്കാൻ സഹായിക്കും. അതുപോലെതന്നെ മുട്ടയുടെ വെള്ള പ്രോട്ടീൻ സമ്പന്നമാണ്. മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടിയാൽ താരനും മുടികൊഴിച്ചിലും അകറ്റി മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക