തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്സുകളിലേയ്ക്കുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ തുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു
സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ്,കോസ്റ്റ് ഷെയറിംഗ്,സർക്കാർ നിയന്ത്രിത,സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ വിവിധ കോഴ്സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ നൽകാം.
ഓപ്ഷനുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി ബിന്ദു അറിയിച്ചു. വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം: 0471–2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക