സൈജു കുറുപ്പിനെ നായകനാക്കി സിന്റോ സണ്ണി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാപ്പച്ചൻ ഒളിവിലാണ്’ ഉടൻ റിലീസ് ചെയ്യും. ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളും പുറത്തിറങ്ങിയിരുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. സിനിമയിലേതായി പുറത്തിറങ്ങിയ സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഈണം നൽകിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക