സമൂഹമാധ്യമങ്ങളിൽ റീൽസുകൾ വൈറലായതോടെ പാലക്കാട് ജില്ലയിലെ കൊല്ലംങ്കോട് ഗ്രാമത്തിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാൽ സഞ്ചാരികളുടെ സാമൂഹ്യവിരുദ്ധമായ പെരുമാറ്റം ഇപ്പോൾ കൊല്ലംങ്കോട് കാരുടെ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം മദ്യലഹരിയിൽ കൊല്ലംങ്കോട്ടേയ്ക്ക് യാത്ര ചെയ്ത യുവാക്കൾ വാഹന പരിശോധനയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ കയ്യേറ്റം ചെയ്തിരുന്നു.
യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രിൻസിപ്പൽ എസ്.ഐ സി.ബി. മധു നെന്മാറ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതികളായ ചങ്കുവെട്ടി സ്വദേശി എം. നൗഫൽ(34), ഒതുക്കുങ്ങൽ സ്വദേശിയായ എച്ച്. വാഹിദ്(30) തവയിൽ വീട്ടിൽ എച്ച്. ഷംസുദ്ദീൻ(29), കോട്ടക്കാരൻ വീട്ടിൽ അബ്ദുൽ റഹ്മാൻ(34), കല്ലം കുത്തിൽ എ.ഹാരിസ്(34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോലീസ് പിടികൂടിയതോടെ ഓടിരക്ഷപ്പെട്ട മലപ്പുറം സ്വദേശിയായ എം. ഫാറൂഖിന്(34) വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക