ആരോഗ്യത്തിനായി നമ്മൾ പലതും കഴിക്കാറുണ്ട് നല്കുന്ന ശീലങ്ങള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് മഞ്ഞള്‍ വെള്ളം കുടിക്കുന്നത്. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ അല്പം ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിയ്ക്കുന്നത് നല്കുന്ന ഗുണങ്ങള്‍ പലതാണ്.
മഞ്ഞൾ വെള്ളം ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്നു. മഞ്ഞളിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്.ജലദോഷം, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്.
തടി കുറയ്ക്കാനും മഞ്ഞൾ വെള്ളം നല്ലൊരു വഴിയാണിത്. മഞ്ഞള്‍ കൊഴുപ്പ് കത്തിച്ചു കളയുന്നു. ഇത് ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെ ശരീര ഭാരം ക്രമീകരിക്കുന്നു.
ചര്‍മാരോഗ്യത്തിനും ഇത് മികച്ചതാണ്. ചുളിവുകള്‍ നീക്കാനും പ്രായക്കുറവിനുമെല്ലാം നല്ലൊരു പ്രധിവിധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക