ആരോഗ്യകരമായ ജീവിതശൈലി തുടർന്നുകൊണ്ടുപോകേണ്ടത് ഇന്നത്തെ കാലത്ത് ജീവിതസൗഖ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഘടകമാണ് ശരീരഭാരത്തിലെ നിയന്ത്രണം. ശരീര ഭാരം കൂടുന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. വളരെ പതിയ നടക്കുന്ന ഒന്നാണ്.
ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉയരുന്ന ശരീരഭാരത്തെ കുറിച്ച് സൂചനകള്‍ നല്‍കും.
1. രക്തസമ്മര്‍ദവും കൊളസ്ട്രോളും
ഭാരം കൂടുന്നത് നമ്മുടെ ഹൃദയാരോഗ്യ സംവിധാനത്തില്‍ അമിത സമ്മര്‍ദം ചെലുത്തും. ഇതിന്റെ ഭാഗമായി രക്തസമ്മര്‍ദം ഉയരും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കെല്ലാം കാരണമാകാം.
2. രൂപവ്യത്യാസം
ഷര്‍ട്ടും പാന്റും ചുരിദാറും ബ്ലൗസുമൊക്കെ മുറുക്കമാകാൻ തുടങ്ങുന്നതു പോലുള്ള പ്രകടമായ ലക്ഷണങ്ങള്‍ ഭാരം കൂടുമ്പോൾ ഉണ്ടാവും. അരക്കെട്ടിന്റെ വലുപ്പത്തിലെ വര്‍ധന, തുടുത്ത കവിള്, അടിവയറ്റിലും തുടകളിലും കൊഴുപ്പ് അടിഞ്ഞു കൂടല്‍ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
3. ഭക്ഷണത്തോടുള്ള ആര്‍ത്തി
ഒരുപാട് കാലറിയുള്ള ഭക്ഷണം കാണുമ്പോൾ അവ കഴിക്കാനുള്ള ആസക്തി പ്രകടിപ്പിക്കുന്നതും ശരീരഭാരം ഉയരുന്നതിന്റെ ലക്ഷണമാണ്. ഇത്തരം ആര്‍ത്തി സമര്‍ഥമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ഉയര്‍ന്ന കാലറി അകത്താക്കുന്നതിലേക്കും ഇവ നയിക്കാം.
4. എപ്പോഴും ക്ഷീണം
ഭാരം പരിധി വിട്ടുയരുന്നത് ശരീരത്തിന് സമ്മര്‍ദമുണ്ടാക്കി ക്ഷീണം കൂട്ടുന്നു. അവയവങ്ങളുടെ കാര്യക്ഷമതയെയും അമിതഭാരം ബാധിക്കുന്നു.
5. പകലുറക്കം, രാത്രി കൂര്‍ക്കംവലി
ഭാരം കൂടുമ്പോൾ കഴുത്തിന് ചുറ്റും കൊഴുപ്പടിയാന്‍ തുടങ്ങും. ഇത് കൂര്‍ക്കം വലിയിലേക്കും സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങളിലേക്കും നയിക്കാം. ഈ അവസ്ഥ രാത്രിയിലെ ഉറക്കത്തിന്റെ നിലവാരം കുറയുന്നത് പകലുറക്കത്തിനും കാരണമാകും.
6. ശരീരം അനക്കുന്നതില്‍ വിമുഖത
വര്‍ക്ക് ഔട്ട് ചെയ്യുക, വ്യായാമം ചെയ്യുക, ഭാരം എടുത്ത് പൊക്കുക, പടി കയറുക പോലുള്ള ശരീരം അനങ്ങുന്ന പ്രവര്‍ത്തികളോടുള്ള വിമുഖതയും ഭാരം കൂടുന്നതിന്റെ ലക്ഷണമാണ്. സജീവമല്ലാത്ത ജീവിതശൈലി കൂടുതല്‍ ഭാരവര്‍ധനവിലേക്കും നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക