ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 204 മില്ലിമീറ്ററില്‍ അധികം മഴ പെയ്യാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിൽ റെഡ് അലേര്‍ട്ട് ആണ്. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ മഴ കനക്കുകയാണ്. നിരവധി താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായി. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദര്‍ശിച്ചു.
അതേസമയം കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം. കുളു, മണാലി എന്നിവിടങ്ങളിലാണ് പ്രളയസാഹചര്യം ഉണ്ടായത്. നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ ഒലിച്ചുപോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക