അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്ക് ഇനിമുതൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നൽകേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടർ അനു കുമാരി അറിയിച്ചു. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണം, എല്ലാ സേവനങ്ങൾക്കും ഉപഭോക്താക്കൾക്ക് രസീത് നിർബന്ധമായും നൽകണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്ത പക്ഷം വിവരം പൊതുജനങ്ങൾക്ക് ജില്ലാ സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സർക്കാറിന്റെ സിറ്റിസൺ കോൾ സെന്റർലോ അറിയിക്കാം.
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ നൽകാമെന്നും അനു കുമാരി പറഞ്ഞു. സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുക, രസീത് നൽകാതിരിക്കുക,ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം എന്നിവ ഉപഭോക്താക്കൾക്ക് 155300(0471),0471 2525444 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കുകയോ [email protected] എന്ന വിലാസത്തിൽ മെയിൽ അയക്കുകയോ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക