അർജുൻ അശോകന്റെ പുതിയ ചിത്രം ഓളത്തിലെ പുതിയ ലിറിക്കൽ ഗാനം പുറത്തുവിട്ടു. ‘പാറീടുമോ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. എവുഗിൻ ഇമ്മാനുവൽ, സെബ ടോമി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനവർ അലി, അമൽ വർഗീസ് എന്നിവർ ചേർന്നാണ് വരികൾ എഴുതിയത്. അരുൺ തോമസ് ആണ് സംഗീതം. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
വിഎസ് അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഎസ് അഭിലാഷും ലെനയും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ ആണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം- നീരജ് രവി, അഷ്കർ. എഡിറ്റിംഗ്- ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. മ്യൂസിക് ഡയറക്ടർ- അരുൺ തോമസ്. അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക