കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി ഷൗക്കത്ത് ആണ് കസ്റ്റംസിന്റെ പിടിയിലായത്.
പാന്റ്സിലും അടി വസ്ത്രത്തിലുമായാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. 48 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് പിടിച്ചത്.
പാന്റ്സിൽ പ്രത്യേക അറയുണ്ടാക്കി പ്ലാസ്റ്റിക് കവറിൽ കുഴമ്പു രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക