പത്തനംതിട്ട ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകന് അറസ്റ്റില്‍. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂൾ അധ്യാപകൻ ബിനോജാണ് അറസ്റ്റിലായത്. ഹോം വർക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. പരുക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം വിദ്യാർഥിനിയെ അടിച്ച അധ്യാപകനെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
വിഷയത്തിൽ അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക