ഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. എന്ജിന് അറ്റകുറ്റ പണികള്‍ക്കിടെയാണ് സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.
എന്‍ജിനുകളിലൊന്നില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ അഗ്നിശമനസേനയെ എത്തിച്ച് തീയണച്ചു. മറ്റൊരു വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ തീപിടിത്ത ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക