തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് തടസ്സപ്പെട്ടതിനെടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ഉപകരണങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ സാങ്കേതിക തകരാര്‍ തന്നെയാണ് പ്രസംഗം തടസ്സപ്പെടാന്‍ കാരണം എന്ന് ബോധ്യപ്പെട്ടതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് തീരുമാനിച്ചത്.
അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൈക്ക് സെറ്റുകള്‍ക്ക് തകരാറില്ലെന്ന ഇലക്ട്രോണിക് വിഭാഗം റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക