സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നതായി റിപ്പോർട്ട്. തുടർച്ചയായ രണ്ടാം ദിനമാണ് വില വർദ്ധന ഉണ്ടായത്.
ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ആണ് ഉയർന്നത്. രണ്ട് ദിവസം കൊണ്ട് 360 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44,360 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക