പ്രണവ് മോഹൻലാലിനെ നായകനാക്കിയുള്ള വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. ചിത്രത്തിലെ അഭിനേതാക്കളുടെ മുഴുവൻ വിവരങ്ങളും വിനീത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു . ഈ ചിത്രം ചെന്നൈ പശ്ചാത്തലമായാകും കഥ പറയുക എന്നാണ് വിനീത് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്.
തന്റെ എല്ലാ ചിത്രങ്ങളിലും ചെന്നൈ നഗരത്തിന്റെ റഫറൻസ് വിനീത് ശ്രീനിവാസൻ കൊണ്ടുവരാറുണ്ട്. ചെന്നൈ തനിക്ക് പ്രിയപ്പെട്ട നഗരമാണെന്ന് വിനീത് പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിനീതിനെ ചെന്നൈ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന ട്രോളുകൾ ഇറങ്ങിയിരുന്നു.
എന്തുകൊണ്ട് ചെന്നൈ അണ്ണാ ചോദ്യത്തിന് വളരെ രസകരമായ ഉത്തരമാണ് വിനീതിനുള്ളത്. നമുക്ക് അറിയാവുന്ന പശ്ചാത്തലത്തിൽ നിന്ന് കഥ പറയുമ്പോൾ സത്യസന്ധത ഉണ്ടാകും. തനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങളാണ് തൻ സിനിമയാക്കുന്നത്. ഇത്തരത്തിൽ കഥ പറയുമ്പോളാണ് സത്യസന്ധതയുണ്ടാകുക. അമൽ നീരദ് കൊച്ചിയിൽ സ്ഥിരം സിനിമ ചെയ്യുന്നപോലെയല്ലേ താൻ ചെന്നൈയിലും തലശ്ശേരിയിലും സിനിമ ചെയ്യുന്നത് എന്നും വിനീത് മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക