നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത നാടോടികൾ അറസ്റ്റിൽ. തമിഴ്നാട് വടശ്ശേരി പോലീസ് സ്റ്റേഷൻ Cr. 93/2023 , U/s 363 IPC കേസിലെ പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. നാഗർകോവിലിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഓടിയ കേസിലെ പ്രതികളായ നാടോടികളാണ് ചിറയിൻകീഴ് നിന്നും അറസ്റ്റിലായത്.’
പ്രതികൾ കുഞ്ഞുമായി കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം തമിഴ്നാട് പോലീസ് കൈമാറിയ ഉടൻ കേരള പോലീസ് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക