ദില്ലി: ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ച് അനിൽ ആൻ്റണി. ദേശീയ നേതൃത്വത്തിന് നന്ദി പറയുന്നു. സ്ഥാനലബ്ധി പ്രതീക്ഷിച്ചല്ല ബിജെപിയിൽ എത്തിയതെന്നും അനിൽ ആൻ്റണി വെളിപ്പെടുത്തി.
കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നിലധികം സീറ്റ് നേടുമെന്നും യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുമെന്നും അനിൽ പറഞ്ഞു. 2024 ൽ ബിജെപി തന്നെ അധികാരത്തിൽ എത്തും. പ്രതിപക്ഷ ഐക്യത്തിന് ഒരു ലക്ഷ്യം ഇല്ലെന്നും മോദി വിരോധം മാത്രമാണ് ഉള്ളതെന്നും അനിൽ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക