അക്ഷയ് കുമാർ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ‘ഓ മൈ ഗോഡ് 2’. ചിത്രത്തിൽ ചില മാറ്റങ്ങൾ നിർബന്ധമായി വരുത്തണമെന്നാണ് കേന്ദ്ര സെൻസർ ബോർഡിന്റെ നിർദേശം. ഇതോടെ ഓ മൈ ഗോഡ് 2-ന്റെ റിലീസ് ഇനിയും നീളുമെന്ന് ഉറപ്പായിരിക്കുകയാണ്.
പരമശിവനായാണ് അക്ഷയ് കുമാർ ഈ ചിത്രത്തിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററും ആദ്യദൃശ്യങ്ങളും നൽകിയത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ അക്ഷയ് കുമാർ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്ന പ്രധാന നിർദേശങ്ങളിലൊന്ന് ഈ കഥാപാത്രത്തിൽ മാറ്റം വേണമെന്നാണ്. പരമ ശിവന് പകരം ദൈവത്തിന്റെ ദൂതൻ എന്നരീതിയിൽ മതി ഈ കഥാപാത്രം എന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. 20 ഇടങ്ങളാണ് മുറിച്ചുമാറ്റേണ്ടതെന്നും സെൻസർ ബോർഡ് റിവിഷൻ കമ്മിറ്റി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക