തിരുവനന്തപുരം: ഡിജിപി ടോമിന് ജെ തച്ചങ്കരി തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. നാളെ രാവിലെ 7.40 ന് തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ കേരള പോലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പും സംഘടിപ്പിച്ചിട്ടുണ്ട്.
മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡി.ജി.പി.യാണ്. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഇടുക്കി കലയന്താന്നി സ്വദേശിയായ അദ്ദേഹം. എ.എസ്.പി.യായി ആലപ്പുഴയിൽ സർവീസ് ആരംഭിച്ച തച്ചങ്കരി, കോഴിക്കോട് റൂറൽ, ഇടുക്കി, എറണാകുളം റൂറൽ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവിയായിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യൽ സെൽ, ടെലി കമ്മ്യൂണിക്കേഷൻ, റെയിൽവേസ് എന്നിവിടങ്ങളിലും എസ്.പി. ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക