മലപ്പുറം: സമസ്ത-മുസ്ലിം ലീഗ് നേതാക്കള്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി . അനാരോഗ്യകരമായ ചർച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരിൽ നിന്നും ഉണ്ടാവരുതെന്ന് ചർച്ചയിൽ നേതാക്കൾ തമ്മിൽ ധാരണയായി.
സിഐസി തർക്കം, സിപിഎമ്മിന്റെ യുസിസി സെമിനാറിലെ സമസ്ത സാന്നിധ്യം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചർച്ചാവിഷയമായി. ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്തെന്നും നേതാക്കൾ അറിയിച്ചു. സമസ്ത-ലീഗ് നേതാക്കളുടെ യോഗം ഉടൻ തന്നെ വീണ്ടും ചേരാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക