എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സഹായഹസ്തവുമായി നടൻ സുരേഷ് ഗോപി. ചാന്ദിനിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം,കുട്ടിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസ നിധിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക