തിരുവനന്തപുരം: സ്കൂളുകളിലെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിച്ചു. റിപ്പബ്ലിക് ഡേ പരേഡ് ചെയ്തവര്‍ക്കുള്ള ഗ്രേസ് മാർക്ക് 40 ആക്കിയും നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പില്‍ പങ്കെടുത്തവരുടേത് 30 ആക്കിയും ഉയർത്തി. നേരത്തെ 25 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി നല്‍കിയിരുന്നത്.
എന്നാൽ, 75 ശതമാനമോ അതിൽ കൂടുതലോ പരേഡ് ഹാജരുള്ളവർക്ക് നൽകിയിരുന്ന 20മാർക്ക് മാറ്റമില്ലാതെ തുടരും. മാമ്പറം ഹയർസെക്കൻഡറി സ്കുൾ വിദ്യാർഥി സിദ്ധാർഥ് എസ്. കുമാർ ഫയൽ ചെയ്ത കേസിലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഗ്രേസ് മാർക്ക് പരിഷ്കരിച്ചുള്ള 2023 ഏപ്രിൽ 20ലെയും മേയ് 15ലെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുകൾ ഭേദഗതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക