എല്ലാ വർഷവും ഓഗസ്റ്റ് 3 ദേശീയ തണ്ണിമത്തൻ ദിനം ആഘോഷിക്കുന്നു. ദേശീയ തണ്ണിമത്തൻ ദിനം കേവലം ഒരു രുചികരമായ പഴത്തിന്റെ ആഘോഷമായി മാത്രമല്ല തണ്ണിമത്തന്റെ പോഷക ഗുണങ്ങളെ കുറിച്ചും മനസിലാക്കാനും ഈ ദിനം ആചരിക്കുന്നു.
വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ് തണ്ണിമത്തൻ. വെള്ളരിവർഗ്ഗ വിളയായ തണ്ണിമത്തൻ ആഫ്രിക്കയിൽനിന്നാണ് വന്നത്. മറ്റു വെള്ളരി വർഗ്ഗ വിളകളെക്കാൾ തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലായുണ്ട്. തണ്ണിമത്തന്റെ നീര് നല്ലൊരു ദാഹശമനി കൂടിയാണ്.
വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും തണ്ണിമത്തനിലുണ്ട്.
ആരോഗ്യകരമായ ഭാരം നിലനിർത്താൻ തണ്ണിമത്തൻ ഉത്തമമാണ്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, തണ്ണിമത്തനിൽ കുറച്ച് കലോറി മാത്രമേ അടങ്ങിട്ടുള്ളു. മാത്രമല്ല കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക