തിരുവനന്തപുരം: പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജെ സി ഡാനിയേല്‍ പുരസ്കാര ജേതാവായ സംവിധായകന് ടി വി ചന്ദ്രന് മുഖ്യ അതിഥിയാകും. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തും.
44 രാജ്യങ്ങളില്‍ നിന്നായി 286 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. 78 ചിത്രങ്ങളാണ് ആദ്യ ദിനത്തിൽ പ്രദര്‍ശിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക