ജയ് ഭീം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിന്റെ കാസ്റ്റിംഗ് ചർച്ചകൾ പുരോഗമിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി പേർ അണിനിരക്കും എന്നാണ് കോളിവുഡിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇത് സത്യമാവുകയാണെങ്കിൽ 32 വർഷത്തെ ഇടവേളയ്ക്കുശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയായി മാറും ഇത്. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുക. തമിഴിനു പുറമേ മലയാളം, തെലുങ്ക്, ഹിന്ദി, സിനിമ ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകും. കോടികൾ മുതൽ മുടക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുക അനിരുദ് ആണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക