ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പട്ന വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയാതായി റിപ്പോർട്ട്. വിമാനത്തിന്റെ എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
വിമാനം പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം ഉണ്ടായത്. രാവിലെ 9:11 ഓടെ പട്നയിലെ ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക