നവാഗതനായ ബിച്ചാൾ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ശശിയും ശകുന്തളയും’ ഓഗസ്റ്റ് 18ന് തീയേറ്ററുകളിലെത്തും. ‘എന്ന് നിന്റെ മൊയ്തീ’ന് ശേഷം ആര് എസ് വിമല്‍ കഥയും തിരക്കഥയും രചനയും നിർവഹിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. ‘കഥയെ വെല്ലുന്ന അവിശ്വസനീയമായ യഥാർഥ കഥ’ എന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് ആർ എസ് വിമൽ വിശേഷിപ്പിച്ചിരിക്കുന്നത്.
റൊമാന്റിക് സസ്പെൻസ് ത്രില്ലറായ ചിത്രത്തിന്റെ നിർമാണവും ആർ എസ് വിമൽ തന്നെയാണ്. സലാം താനിക്കാട്ട്, നേഹ (ആമി) എന്നിവരും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.
അശ്വിൻ കുമാർ, ഷാഹിൻ സിദ്ദീഖ്, നേഹ (ആമി), സിദ്ദീഖ്, രസ്ന പവിത്രന്, ബാലാജി ശർമ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പലിശ പരമു എന്ന കഥാപാത്രമായി ആർ എസ് വിമലും ചിത്രത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക