വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം ‘വാതിൽ’ ആഗസ്റ്റ് 30 ന് തിയറ്ററുകളിൽ എത്തും.
സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,ഉണ്ണിരാജ്,അബിന്‍ ബിനോ,വി. കെ ബൈജു,അഞ്ജലി നായര്‍,സ്മിനു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷംനാദ് ഷബീര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മനേഷ് മാധവന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക