കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാ വീഴ്ചയിൽ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും അറ്റൻഡറേയുമാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിലാണ് നടപടി.
ഇൻജക്ഷന് മുമ്പ് പുരട്ടിയ സലൈൻ ലായനി വിശദമായി പരിശോധിക്കും. ലായനിയുടെ കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ബാച്ചിന്റെ ഉപയോഗം അടിയന്തരമായി നിർത്തി വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക