പുനലൂര്‍ താലൂക്ക് ആശുപത്രിയ്ക്കെതിരെ പരാതിയുമായി രോഗികൾ. കുത്തിവയ്പ്പിന് ശേഷം രോഗികളിൽ പലര്‍ക്കും ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതാണ് പരാതിയ്ക്ക് കാരണം എന്നാണ് പുറത്തു വരുന്ന വിവരം.
മരുന്ന് മാറി കുത്തിവച്ചത് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമായെന്നാണ് പരാതിയിൽ പറയുന്നത്. ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളേയും മുതിര്‍ന്നവരേയും വിദ്ഗധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചിലരെ താലൂക്ക് ആശുപത്രിയില്‍ തന്നെ നിരീക്ഷിച്ച് ചികിത്സ നല്കി വരികയാണ്.
അതേസമയം മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക