ആർ ബാൽക്കി സംവിധാനം ചെയ്ത് അഭിഷേക് ബച്ചനും സയാമി ഖേറും എത്തുന്ന ‘ഘൂമറിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ഒരു അപകടത്തില്‍ കൈ നഷ്ടപ്പെട്ടിട്ടും തന്റെ കോച്ചിന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തുന്ന ക്രിക്കറ്റ് താരത്തിന്റെ കഥയാണ് ഘൂമർ പറയുന്നത്.
അംഗദ് ബേദി, ഷബാന ആസ്മി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം ഓഗസ്റ്റ് 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് സയാമി ഖേര്‍ അവതരിപ്പിക്കുന്ന ക്രിക്കറ്റ് കളിക്കുകയും ദേശീയ വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത് കാണിച്ചാണ്. അംഗദ് ബേദിയെ സയാമി ഖേറിന്റെ കഥാപാത്രത്തിന്റെ ലൗവറായി ട്രെയിലറില്‍ കാണിക്കുന്നുണ്ട്.
ബിഷൻ സിംഗ് ബേദിയും അമിതാഭ് ബച്ചനും ചിത്രത്തിൽ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഹോപ്പ് ഫിലിം മേക്കേര്‍സും, സരസ്വതി എന്റര്‍ടെയ്മെന്റുമാണ് നിര്‍മ്മാതാക്കള്‍. അമിത് തൃവേദിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക