സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്കുന്ന ഡൽഹി നിയമഭേദഗതി ബില്‍ നാളെ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുക. ബില്‍ നാളെ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ നിയമമാകും. വിശാല പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യുടെ വോക്കൗട്ടിന് പിന്നാലെ ഓഗസ്റ്റ് മൂന്നിന് ബില്‍ ലോക്സഭയില്‍ ശബ്ദവോട്ടോടെ പാസാക്കി.
അതേസമയം, രാജ്യസഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും എംപിമാര്‍ക്ക് വിപ്പ് നല്കി. എംപിമാരോട് 7, 8 തീയതികളില്‍ രാജ്യസഭയില്‍ ഹാജരാക്കാൻ ആംആദ്മി പാര്‍ട്ടി വിപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക