ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം “പുലിമട” റിലീസിന് ഒരുങ്ങുന്നു. “SCENT OF A WOMAN”എന്ന ടാഗ് ലൈനോടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് എ കെ സാജൻ ആണ്. നിരവധി ചിത്രങ്ങളിൽ ക്യാമറ കൊണ്ട് അത്ഭുതങ്ങൾ തീർത്ത ക്യാമറമാൻ വേണുവും ചിത്രത്തിൽ ഭാഗമാകുന്നു.
ലാന്റ് സിനിമാസിന്റെയും, ഐസ്റ്റീൻ മീഡിയയുടെയും ബാനറിൽ എയ്ൻസ്റ്റീൻ സാക്ക് പോൾ രാജേഷ് ദാമോദരൻ ചേർന്ന് ആണ് പുലിമട നിർമ്മിക്കുന്നത്. ചെമ്പന്‍ വിനോദ്, ലിജോ മോൾ, ജാഫർ ഇടുക്കി,ജിയോ ബേബി,ബാലചന്ദ്ര മേനോൻ, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായർ എന്നീ താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക