‘നെയ്മർ’ ഇന്ന് അർധരാത്രി മുതൽ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങും. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് നെയ്മറിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്. വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും ഒരുക്കിയത്. പദ്മ ഉദയ് ആണ് നിർമ്മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക