ഏറെ ആരാധകരുള്ള താരമാണ് നടി വിദ്യാ ഉണ്ണി. താൻ ഒരു അമ്മയായതിന്റെ സന്തോഷം സമൂഹമാധ്യമം വഴി പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. അവൾ വന്നു. ഞങ്ങളുടെ വിലപ്പെട്ട അത്ഭുതം. ഞങ്ങളുടെ കുടുംബം വലുതായി.കുഞ്ഞു ജനിച്ച സന്തോഷം പങ്കുവെച്ച് വിദ്യ കുറിച്ചു.
നേരത്തെ സുഹൃത്തുക്കളോടൊപ്പം ആഘോഷമായി ജെൻഡർ റിവീലിങ് നടത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ താരവും ഭർത്താവ് സഞ്ജയും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ കൈ ചേർത്തു പിടിച്ചിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിദ്യ സന്തോഷവാർത്ത അറിയിച്ച് രംഗത്തെത്തിയത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക