ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് നവ്യാനായർ. ഇടയ്ക്ക് ചെറിയ ഒരു ഇടവേള എടുത്തുവെങ്കിലും ശക്തമായ കഥാപാത്രമായി സിനിമയിൽ തിരിച്ചുവന്ന താരമാണ് നവ്യ. അടുത്തിടെ തീയേറ്ററുകളെ ഇളക്കിമറിച്ച ജാനകി ജാനേ എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത് നവ്യയായിരുന്നു.
സിനിമ കൂടാതെ ടെലിവിഷൻ പ്രോഗ്രാമുകളിൽ അതിഥിയായും മെൻഡറായും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ മഞ്ഞ നിറത്തിലുള്ള കിടിലൻ ഔട്ട്ഫിറ്റിലുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നവ്യ നായർ.
താരത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശാന്ത് ചൗഹാൻ ആണ്. താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത് നമിതയും സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രാഖി ആർ എൻ മാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക