നടി, പിന്നണി ഗായിക, നർത്തകി എന്നീ നിലകളിൽ പ്രേക്ഷക മനസ്സുകളിൽ ശ്രദ്ധ നേടിയ താരമാണ് രമ്യ നമ്പീശൻ. മലയാളത്തിൽ ജയറാമിന്റെ നായികയായി ആനച്ചന്തം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് നടി പിന്നീട് അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറി. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ സജീവമാണ് രമ്യ ഇപ്പോൾ.
താരത്തിന്റെ സാരിയിലുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തി രംഗത്തെത്തുന്നത്. നന്ദി ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിലും ഗാനങ്ങൾ ആലപിച്ചു. മലയാളത്തിൽ ട്രാഫിക് ചാപ്പാക്കുരിശ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലുക്കാച്ചുപ്പി ജിലേബി എന്നീ ചിത്രങ്ങളിൽ താരം വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക