വെള്ള വസ്ത്രങ്ങള്‍ നിറം മങ്ങാതെ സൂക്ഷിക്കുന്നത് കുറച്ച് പണിയാണ്. വെള്ള വസ്ത്രങ്ങൾ മിക്കവാറും രണ്ട് മൂന്ന് തവണ ഉപയോഗിച്ച് കഴിയുമ്പോഴേയ്ക്കും വസ്ത്രത്തില്‍ ഒരു മഞ്ഞപ്പ്, അല്ലെങ്കില്‍ ആദ്യം വാങ്ങിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ പുതുമയോ നിറമോ ഉണ്ടായെന്ന് വരില്ല.
വെള്ള വസ്ത്രങ്ങള്‍ മറ്റ് വസ്ത്രങ്ങള്‍ പോലെ കുറച്ച് ദിവസം അടുപ്പിച്ച് ഇട്ടതിന് ശേഷം അലക്കി എടുത്ത് വെക്കാന്‍ സാധിക്കില്ല. കാരണം, വെള്ള വസ്ത്രങ്ങള്‍ ഇത്തരത്തില്‍ ചെയ്താല്‍ വേഗത്തില്‍ തന്നെ നിറം മങ്ങാന്‍ കാരണമാണ്. അതിനാല്‍, ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇത് അധികം വീര്യം ഇല്ലാത്ത ഡിറ്റര്‍ജന്റ്സ് ഉപയോഗിച്ച് മുക്കി വെക്കുക. അതിന് ശേഷം നല്ല ശുദ്ധമായ വെള്ളത്തില്‍ കഴുകി എടുക്കാവുന്നതാണ്.
ഇങ്ങനെ വസ്ത്രങ്ങള്‍ കൃത്യമായി വിയര്‍പ്പ് കളഞ്ഞ് അഴുക്കും കളഞ്ഞ് സൂക്ഷിച്ചാല്‍ വെള്ള വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് എന്നും വെള്ളയായി തന്നെ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.
വെള്ള വസ്ത്രങ്ങള്‍ കുറച്ച് ചൂടുള്ള വെള്ളത്തില്‍ കഴുകി എടുക്കുന്നത് അതിലെ അഴുക്ക് നീക്കം ചെയ്യാനും അതുപോലെ തന്നെ നിറം നിലനിര്‍ത്താനും സഹായിക്കും.
ചൂട് വെള്ളം എടുക്കുമ്പോള്‍ അത് ഈ വസ്ത്രത്തിന് പറ്റുന്നതാണോ എന്ന് നോക്കണം. ചില ഫാബ്രിക് ചൂടുവെള്ളത്തില്‍ ഇട്ടാല്‍ നശിച്ച് പോകാന്‍ സാധ്യത കൂടുതലാണ്.
വെള്ള വസ്ത്രങ്ങള്‍ ഉണക്കുമ്പോള്‍ നല്ല വെയിലുള്ള സ്ഥലത്ത് തന്നെ ഇട്ട് ഉണക്കണം. ഇത് വസ്ത്രങ്ങളില്‍ നിന്നും ഈര്‍പ്പം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് സഹായിക്കും. അതുപോലെ, വസത്രങ്ങള്‍ പൂത്ത് പോകാതിരിക്കാനും കരിമ്പന്‍ കയറാതിരിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
വെള്ള വസ്ത്രങ്ങള്‍ കുറേകാലം ഉപയോഗിക്കാതെ അലമാരയില്‍ ഇരുന്നാല്‍ അത് ഇടയ്ക്ക് വെയിലത്ത് ഇട്ട് ചൂട് കൊള്ളിക്കുന്നത് വസ്ത്രങ്ങള്‍ ചീത്തയാകാതിരിക്കാന്‍ സഹായിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക